Advertisement

ദുബായിലേക്ക് കടക്കാൻ ശ്രമിച്ച കൊറോണ ബാധിതനെ കൊച്ചിയിൽ തിരിച്ചിറക്കി

March 15, 2020
Google News 1 minute Read

കൊറോണ ബാധിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. യൂറോപ്യൻ സ്വദേശിയായ യുവാവാണ് അധിൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ കണ്ട വിദേശിയുടെ സാമ്പിളുകൾ കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ മൂന്നാറിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ കടന്നു കളഞ്ഞത്.

വിമാനത്താവളത്തിൽ വച്ചാണ് വിദേശി പിടിയിലായത്. സിയാൽ അധികൃതർ തന്നെയാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചത്. വിമാനത്തിൽ കയറിയ ഇയാളെ അധികൃതർ തിരിച്ചിറക്കുകയായിരുന്നു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here