ഇറ്റലിയിൽ കുടുങ്ങിയവരുടെ സംഘം ഇന്ത്യയിലെത്തി

കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ സംഘം ഇന്ത്യയിലെത്തി. 218 പേരാണ് സംഘത്തിലുള്ളത്. ഡൽഹിലാണ് ഇവർ വിമാനമിറങ്ങിയത്. എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തെ എത്തിച്ചത്. അതിൽ 211 പേർ വിദ്യാർത്ഥികളാണ്. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്.

ഇറാനിൽ നിന്ന് എത്തിയ 234 പേരടങ്ങുന്ന സംഘത്തെ രാജസ്ഥാനിലെ ജയ്‌സാൽമീരിലൊരുക്കിയ ക്യാമ്പിലെത്തിച്ചു. അതിനിടെ വൈറസിനെ പ്രതിരോധിക്കാനായി സാർക്ക് രാജ്യങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന് വൈകിട്ട് ചേരും. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 93 ആയി.
അതേസമയം ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.

Read Also: കൊവിഡ് 19 : ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 93 പേർക്ക്

ഇറ്റലിയിൽ മരണസംഖ്യ ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1441 ആയി. 21,157 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയിൽ മരണസംഖ്യ ഉയർന്നതിനെത്തുടർന്ന് റോമിലും മിലാനിലുമടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തി. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഫ്രാൻസും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനിൽ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്ന് പേരാണ്.

 

coronavirus, italy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top