കൊവിഡ് 19; ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

കൊവിഡ് 19 ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാർക്ക് രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. വൈറസിനെ നേരിടാൻ സാർക്ക് രാജ്യങ്ങൾ ചേർന്ന് അടിയന്തര ധനസഹായ ഫണ്ട് രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത യോഗത്തിന് എല്ലാ സാർക്ക് രാജ്യങ്ങളുടെ പങ്കാളിത്തവും ഉണ്ടായി. വീഡിയോ കോൺഫെറൻസ് വഴി നടത്തിയ യോഗത്തിൽ പാകിസ്താൻ ഒഴികെയുള്ള രാജ്യങ്ങളുടെ തലവന്മാർ യോഗത്തിൽ പങ്കെടുത്തു. പാകിസ്താൻ പ്രധാനമന്ത്രിക്ക് പകരം ആരോഗ്യ സഹമന്ത്രിയാണ് പങ്കെടുത്തത്. കൊവിഡ് 19നെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇന്ത്യ സ്വീകരിച്ച യാത്ര വിലക്ക്, നിയന്ത്രണം തുടങ്ങിയ മുൻകരുതൽ നടപടികളാണെന്നും പ്രധാനമന്ത്രി യോഗത്തിൽ   വിശദീകരിച്ചു.
Story highlight: Covid 19, prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top