കൊവിഡ് 19; എസി കോച്ചുകളിൽ നിന്നും പുതപ്പും തിരശ്ശീലകളും നീക്കം ചെയ്യും

കൊവിഡ് 19 നെതിരേ രാജ്യത്താകമാനം ഏർപ്പെടുത്തിയിരിക്കുന്ന ജാഗ്രത നിർദേശങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ റെയിൽവേയും. കൊവിഡ് ഭീതി ഒഴിയും വരെ വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ വരുന്ന ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്നും പുതപ്പും തിരശ്ശീലകളും നീക്കം ചെയ്യുകയാണ്. പുതപ്പ് ആവശ്യമുള്ള യാത്രക്കാർ അവ കൈയിൽ കരുതണമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി കൂടുതൽ ബഡ് ഷീറ്റുകൾ റെയിൽവേ കരുതുമെന്നും വെസ്റ്റേൺ റയിൽവേ പിആർഒ അറിയിച്ചിട്ടുണ്ട്. ചുമ, ജലദോഷം എന്നിവയുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. യാത്രക്കാർക്ക് ലിക്വിഡ് സോപ്പുകളും നാപ്കിൻ റോളുകളും അണുനാശിനികളും ഹൗസ് കീപ്പിംഗ് ജീവനക്കാർ മുഖേന വിതരണം ചെയ്യാനും വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

കോച്ചുകളിൽ ഇപ്പോൾ ഉപയോഗിക്കുന്ന തിരശ്ശീലകളും പുതപ്പുകളും ഓരോ യാത്രയ്ക്കു ശേഷവും കഴുകി വൃത്തിയാക്കാറില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വൃത്തിഹീനമായ അന്തരീക്ഷം കൊവിഡ് 19 പടരാൻ ഇടയാക്കുമോ എന്ന ഭയമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഇതു കൂടാതെ, യാത്രക്കാരുടെ സ്പർശനം ഏൽക്കുന്ന കൈപ്പിടികൾ, കൊളുത്ത്, സീറ്റ് ഗാർഡ്, സ്നാക്ക് ട്രേ, വിൻഡോ ഗ്ലാസുകൾ, വിൻഡോ ഗ്രിൽ, ബോട്ടിൽ ഹോൾഡർ, അപ്പർ ബർത്തിലേക്കുള്ള പടികൾ, ഇലക്ട്രിക് സ്വിച്ചുകൾ, ചാർജർ പോയിന്റുകൾ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഡോർവേയും ഗാങ് വേയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കും.

Story highlight: Covid 19, blankets and curtains , removed from the AC coaches

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top