കൊവിഡ് 19 : എല്ലാ കെഎസ്ആർടിസി ബസുകളും നിർബന്ധമായി അണു വിമുക്തമാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിലും ജാഗ്രത. എല്ലാ ബസ്സുകളും നിർബന്ധമായും കഴുകി അണു വിമുക്തമാക്കിയിട്ട് സർവീസ് നടത്തണമെന്ന് നിർദേശം.

അന്തർസംസ്ഥാന സർവീസുകൾ നിർബന്ധമായും അതിർത്തിയിൽ പരിശോധന നടത്തണം. ജീവനക്കാർ ആരോഗ്യപ്രവർത്തകരുമായും, പോലീസുമായും സഹകരിക്കണമെന്നും നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നൽകിയത്.

അതേസമയം, സംസ്ഥാനത്തിന് ആശ്വാസമേകി ഇന്ന് പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം സംശയിച്ച 1,345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

Story Highlights- govt asks to disinfect ksrtc buses , coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top