Advertisement

ഗുജറാത്തിലും എംഎൽഎമാർ കോൺഗ്രസ് വിടുന്നുവെന്ന് റിപ്പോർട്ട്

March 15, 2020
Google News 1 minute Read

മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടുവെന്ന് റിപ്പോർട്ടുകൾ. എംഎൽഎമാരായ ജെ വി കക്കാഡിയയും സോമാ പട്ടേലും കോൺഗ്രസിൽ നിന്ന് രാജിവച്ചുവെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു. പാർട്ടി വിടുമെന്ന് അഭ്യൂഹമുള്ള 13 എംഎൽഎമാരും പാർട്ടിക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. എംഎൽഎമാരെ ഗുജറാത്തിൽ നിന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കോൺഗ്രസിലെ അതൃപ്തരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിമതരുടെ വോട്ട് ഉറപ്പിക്കാനാണ് നീക്കം.

Read Also: രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 100 കടന്നു

അതേസമയം മധ്യപ്രദേശിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളിലാണ് കോൺഗ്രസും ബിജെപിയും. നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശത്തെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിട്ടുണ്ട്. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപിയുടെ വാദം അംഗീകരിച്ച ഗവർണർ ലാൽജി ടണ്ഠൻ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കമൽനാഥിന് നിർദേശം നൽകിയിയിരുന്നു. ഭരണഘടനയിലെ സവിശേഷ അധികാരം 174,175 എന്നി പ്രയോഗിച്ചായിരുന്നു ഗവർണറുടെ നടപടി. ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടണമെന്നും നിർദേശിച്ചിട്ടുണ്ട്. നിയമസഭാ കാര്യങ്ങളിൽ അന്തിമ തീർപ്പ് സ്പീക്കർക്കാണെന്നിരിക്കെ ഗവർണറുടെ നിർദേശങ്ങൾ സ്പീക്കർ അംഗീകരിക്കുമോയെന്ന് വ്യക്തതയില്ല. ഏതെങ്കിലും കാരണങ്ങൾ ചൂണ്ടിക്കാട്ടി സമ്മേളനം നീട്ടി വച്ചാൽ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കാം. അതിനിടെ ജയ്പൂരിൽ കഴിഞ്ഞിരുന്നു കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി.

 

gujarat, congress, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here