രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 100 കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു. മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 32 ആയതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 108 ആയി. ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന 454 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.

Read Also: കൊവിഡ്-19നെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ

ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇറാനിൽ കുടുങ്ങിക്കിടന്ന 234 ഇന്ത്യക്കാരെയും, ഇറ്റലിയിൽ നിന്ന് 220 ഇന്ത്യക്കാരെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇറാനിൽ നിന്നെത്തിയവരെ രാജസ്ഥാനിൽ സൈന്യം ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇറ്റലിയിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചവരെ ചാവ്‌ലളയിലെ ഐടിബിടി ക്യാമ്പിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ഹരിയാനയിലെ കേന്ദ്രസർവകലാശാലയിൽ കുടുങ്ങി കിടന്ന 60 മലയാളി വിദ്യാർത്ഥികളെ കേരള സർക്കാറിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിക്കാനായി റെയിൽവേ പ്രത്യേക കോച്ച് അനുവദിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തിൽ എസി കോച്ചുകളിൽ പുതപ്പ് വിതരണം ചെയ്യുന്നത് റെയിൽവേ നിർത്തിവച്ചു. വൈറസ് ബാധ അതിവേഗം പടരുന്ന നാഗ്പൂരിലെ മാളുകൾ അടച്ചു. ആന്ധ്രപ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റി. അതിനിടെ സാർക്ക് രാജ്യങ്ങളുടെ യോഗം ഇന്ന് നടക്കും. വിഡിയോ കോൺഫറൻസ് സംവിധാനം വഴി വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രതിരോധപ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാൻ സാർക്ക് രാജ്യങ്ങൾ തമ്മിൽ ധാരണയാകും.

 

coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top