പരിശോധനാ ഫലം ഇന്നലെ ലഭിച്ചു; ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് മുങ്ങി

യുകെ പൗരന് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇയാളുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചുവെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെത്തിയ യുകെ പൗരന്മാരിൽ ഒരാൾക്ക് കൊറോണയുണ്ടെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ എടുത്ത് പരിശോധിച്ചിരുന്നു. ഇന്നലെയാണ് ഇതിന്റെ റിസൾട്ട് ലഭിച്ചത്. ഇയാളെ കുറിച്ച് അന്വേഷിച്ച് എവിടെയാണെന്ന് കണ്ടെത്തിയപ്പോഴേക്കും അവിടെ നിന്ന് മുങ്ങി. തുടർന്ന് പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധിച്ചു. ഇതിനിടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആളുകൾ ഒരു കാര്യവും മറച്ചുവയ്ക്കരുതെന്നാണ് പറയാനുള്ളത്. എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
സ്വദേശികളായാലും വിദേശികളായാലും ഐഡന്റിറ്റി പുറത്തുപറയണം. റിസോർട്ട് ഉടമകളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ക്വാറന്റൈൻ പീരിയഡിൽ നിൽക്കുന്നവരെ പുറത്തുവിടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top