കൊറോണ ബാധിതനൊപ്പം വരിയിൽ നിന്ന മലയാളി യാത്രക്കാരൻ യാത്ര റദ്ദാക്കി

കൊറോണ ബാധിതനും ഭാര്യയ്ക്കും ഒപ്പം ക്യുവിൽ നിന്ന മലയാളി യാത്രക്കാരൻ യാത്ര റദ്ദാക്കി. സ്വന്തം താത്പര്യ പ്രകാരമാണ് യാത്ര റദ്ദാക്കിയത്.
ഇന്ന് രാവിലെയാണ് കൊറോണ ബാധിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിലാകുന്നത്. യൂറോപ്യൻ സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
Read Also : കൊറോണ ബാധിതനായ യുവാവ് ഇടുക്കിയിലെത്തിയത് കൊച്ചിയിൽ നിന്ന്; സഞ്ചരിച്ച വഴി ഇങ്ങനെ
വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ കണ്ട വിദേശിയുടെ സാമ്പിളുകൾ കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ മൂന്നാറിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ കടന്നു കളഞ്ഞത്.
വിമാനത്താവളത്തിൽ വച്ചാണ് വിദേശി പിടിയിലായത്. സിയാൽ അധികൃതർ തന്നെയാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചത്. വിമാനത്തിൽ കയറിയ ഇയാളെ അധികൃതർ തിരിച്ചിറക്കുകയായിരുന്നു. ഇയാളെ നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here