മാലിക്കിലെ നിമിഷ സജയൻ; പോസ്റ്റർ പുറത്ത് വിട്ട് ജോജു ജോർജ്

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്ക്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിലെ നിമിഷ സജയന്റെ  പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ ജോജു ജോർജ് ആണ് നിമിഷയുടെ ലുക്ക് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കണ്ണട ധരിച്ച് അൻപതിൽ കൂടുതൽ പ്രായം തോന്നിക്കുന്ന വേഷവിധാനമാണ് പോസ്റ്ററിൽ നിമിഷയുടേത്.

 

 

View this post on Instagram

 

Nimisha Sajayanan @nimisha_sajayan The Actress 👏🏻🥰✌️ #malik #fahadfazil #maheshnarayanan ✌️

A post shared by JOJU (@joju_george) on

27 കോടിയോളം മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിൽ അൻപതു കഴിഞ്ഞ സുലൈമാൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.  ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റേക്കറാണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കുന്നത്. ഏപ്രിലോടെ ചിത്രം തിയറ്ററുകളിൽ എത്തും.

Story highlight: Malik film,nimisha sajayan poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top