കർണാടകയിൽ നിന്നെത്തിയ തൃശൂർ സ്വദേശിനി ഐസൊലേഷൻ വാർഡിൽ
തൃശൂരിൽ ഒരാൾ കൂടി ഐസൊലേഷൻ വാർഡിൽ. കർണാടകയിലെ കൽബുർഗിയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രിയെത്തിയ 11 അംഗ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ ഹോം ക്വാറന്റൈന് വിധേയരാക്കി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവിൽ ജില്ലയിൽ 1822 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പെൺകുട്ടി ഇപ്പോൾ വീട്ടിലാണുള്ളത്. കൊറോണയെ അതിജീവിച്ച അനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി രംഗത്തെത്തിയിരുന്നു.
story highlights- corona virus, thrissur, medical student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here