ബിസിസിഐ കമന്ററി പാനലിൽ നിന്ന് പുറത്താക്കിയ സംഭവം: മഞ്ജരേക്കറെ ട്രോളി ചെന്നൈ സൂപ്പർ കിംഗ്സ്

ബിസിസിഐ കമന്ററി പാനലിൽ പുറത്താക്കിയ സഞ്ജയ് മഞ്ജരേക്കറെ ട്രോളി ചെന്നൈ സൂപ്പർ കിംഗ്സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മഞ്ജരേക്കറെ ട്രോളി രംഗത്തെത്തിയത്. സിഎസ്കെയുടെ ട്വീറ്റിന് കടുത്ത വിമർശനങ്ങളും ലഭിക്കുന്നുണ്ട്.
“ഇനി തട്ടിക്കൂട്ട് ഓഡിയോ കേൾക്കണ്ട” എന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗിൻ്റെ ട്വീറ്റ്. എന്നാൽ ട്വീറ്റ് തിരിച്ചടിച്ചു. സിഎസ്കെ ആരാധകർ ഉൾപ്പെടെയുള്ളവർ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തി. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരൻ എന്ന് മഞ്ജരേക്കർ വിശേഷിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിഎസ്കെ മഞ്ജരേക്കറെ ട്രോളിയതെന്ന് ആരാധകർ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ നല്ലതല്ലെന്നും അല്പം കൂടി പ്രൊഫഷണലായി പെരുമാറണമെന്നുമാണ് മറുപടി ട്വീറ്റുകളിൽ അധികവും പറയുന്നത്.
അതേ സമയം, മഞ്ജരേക്കറെ പുറത്താക്കാൻ എന്താണ് കാരണമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ജഡേജ വിഷയത്തിൽ ഉൾപ്പെടെ മുൻ പലതവണ വിവാദത്തിൽ പെട്ടിട്ടുള്ള ആളാണ് അദ്ദേഹം. ജഡേജക്കെതിരായ പ്രസ്താവന വിവാദമായി, ജഡേജ തന്നെ അതിന് മറുപടി നൽകിയതിനു ശേഷം മഞ്ജരേക്കർ മാപ്പ് പറഞ്ഞിരുന്നു. ജഡേജ മികച്ച താരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു ശേഷം സഹ കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്ലെയെ കമൻ്ററിക്കിടെ അവഹേളിച്ച മഞ്ജരേക്കറുടെ നടപടിയും വിവാദമായി.
ബിസിസിഐ കമൻ്ററി പാനലിൽ നിന്ന് പുറത്തായതിനെ തുടർന്ന് ഐപിഎൽ കമൻ്ററി പാനലിലും സഞ്ജയ് മഞ്ജരേക്കർ ഉണ്ടാവില്ല. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഐപിഎൽ അടുത്ത മാസം 15ആം തിയതിയിലേക്ക് മാറ്റിവച്ചിരുന്നു. ഈ മാസം 29ന് ആരംഭിക്കേണ്ട ടൂർണമെൻ്റാണ് രണ്ടാഴ്ച നീട്ടിയത്.
Need not hear the audio feed in bits and pieces anymore. ??
— Chennai Super Kings (@ChennaiIPL) March 14, 2020
Story Highlights: BCCI suspeds sanjay manjarekkar from comentary panel csk troll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here