സ്‌പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്‌പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ രണ്ട് ക്യാബിനറ്റ് മന്ത്രിമാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ പോസിറ്റീവ് തെളിഞ്ഞത്.

അതേസമയം, സ്‌പെയിനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 6000 ലേക്ക് കടന്നതോടെ തിങ്കളാഴ്ച മുതൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് രാജ്യം. ഇതോടെ 47 മില്യൺ ജനങ്ങളും വീട്ടിൽ തന്നെ കഴിയേണ്ടി വരും.

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് സ്‌പെയിൻ. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയിൽ മുകളിൽ നിൽക്കുന്ന രാജ്യങ്ങൾ.

Story Highlights- coronavirus, Spain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top