പെരുമ്പാവൂരിൽ വാഹനാപകടം; മൂന്ന് മരണം

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ പുല്ലുവഴിയിലാണ് അപകടം നടന്നത്. കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. മലപ്പുറം സ്വദേശികളായ ഹനീഫ, സുമയ്യ, ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഹനീഫയും ഷാജഹാനും സുമയ്യയുടെ മുണ്ടക്കലെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. കാറോടിച്ചയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്നുപേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top