തൃശൂർ മെഡിക്കൽ കോളജിലും ‘കൊവിഡ് 19’ പരിശോധന

കൊവിഡ് 19 സാമ്പിൾ പരിശോധന നാളെ തൃശൂർ മെഡിക്കൽ കോളജിൽ ആരംഭിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന വൈറോളജി ലാബിലാണ് പരിശോധനകൾ നടത്തുക. ഇതോടെ സാമ്പിൾ പരിശോധന ഫലങ്ങൾ എളുപ്പം അറിയാനാകും.

രാജ്യത്ത് ആദ്യമായി ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂരിൽ രണ്ടാം ഘട്ടത്തിലും കൊവിഡ് 19 കണ്ടെത്തിയ സാഹചര്യത്തിലാണ് സാമ്പിളുകൾ പരിശോധിക്കുന്നതിനാവശ്യമായ
സൗകര്യങ്ങൾ മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ള തൃശൂർ ജില്ലയിൽ നിന്ന് നിലവിൽ സാമ്പിളുകൾ പരിശോധനക്ക്
അയയ്ക്കുന്നത് ആലപ്പുഴയിലെ വൈറോളജി ലാബിലേയ്ക്കാണ്. ജില്ലയിൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കുന്നതിനുള്ള കാലതാമസവും ഇല്ലാതാകും.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ലാബ് പ്രവർത്തന സജ്ജമാകുന്നതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലെ സാമ്പിളുകൾ കൂടി ഇവിടെ പരിശോധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top