തിരുവനന്തപുരത്തെ ജനങ്ങൾ പുറത്തിറങ്ങാത്ത തരത്തിൽ പരിഭ്രാന്തരാകേണ്ടതില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാത്ത തരത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാളുകൾ അടച്ചിടാനോ ബീച്ചിൽ പ്രവേശനം വിലക്കാനോ തീരുമാനമില്ല. പഴുതടച്ചുള്ള നിരീക്ഷണമാണ് തലസ്ഥാനത്തുള്ളത്. വർക്കലയിൽ പ്രത്യേക ജാഗ്രത വേണമെന്നും രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അവലോകന യോഗത്തിന് ശേഷംമന്ത്രി വ്യക്തമാക്കി.

Read Also: കൊവിഡ് 19 : നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് മണിയോടെ പുനരാംരഭിച്ചു

പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. തലസ്ഥാനത്തും പ്രത്യേകിച്ച് വർക്കലയിലും പഴുതടച്ച നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ സഞ്ചാരപാതയുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് പ്രയാസപ്പെടുന്നുണ്ട്. രണ്ടാഴ്ചക്കാലത്തോളം ഇറ്റാലിയൻ പൗരൻ വർക്കല പ്രദേശത്ത് സഞ്ചരിച്ചിട്ടുണ്ട്. കൃത്യമായി ആശയവിനിമയം നടത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ ജില്ലാ ഭരണകൂടം പുറത്തിറക്കുന്നഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് പൂർണതോതിലുള്ളതല്ല. റൂട്ട് മാപ്പ് വഴി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടവരെ ഒരു പരിധി വരെയെങ്കിലും കണ്ടെത്താനാകുമെന്ന് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു. ജാഗ്രത നടപടികളുടെ ഭാഗമായിനാളെ വർക്കലയിൽ കളക്ടർ, ഡിഎംഒ., ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത് കൊണ്ട് കൗൺസിൽ യോഗം ചേരും.

ജില്ലയിൽഎംഎൽഎമാരുടെ നേതൃത്വത്തിൽ വാർഡ് തല യോഗം ചേർന്ന് ബോധവൽകരണവും പ്രതിരോധ പ്രവർത്തനങ്ങളും താഴേ തട്ടിൽ എത്തിക്കും. വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന ശക്തമാണ്. വിദേശത്ത് പോയിട്ട് വന്നവർ കർശനമായ നിരീക്ഷണത്തിന് വിധേയരാകണം. ഇന്നലെ വിമാനത്താവളത്തിൽ എത്തിയ 2306 പേരിൽ നിന്ന് ഒൻപത് പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

coronavirus, tirvandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top