ഡോണൾഡ് ട്രംപിന് കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊവിഡ് 19 ഇല്ല. പ്രസിഡന്റിന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് പരിശോധനയ്ക്ക് വിധേയനായത്.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.

വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകൾ ഇവാൻകയും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാൻകാ ട്രംപ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയൻ മന്ത്രിയുമായി കഴിഞ്ഞാഴ്ചയായിരുന്നു ഇവാൻകയുടെ കൂടിക്കാഴ്ച.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top