കൊവിഡ് 19; മഹാരാഷ്ട്രയിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ കൈയിൽ സീൽ പതിപ്പിക്കാൻ സംസ്ഥാന സർക്കാർ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ വീടുകളിൽ നിരീക്ഷണത്തിൽ (ക്വാറന്റൈനിൽ) കഴിയുന്നവരുടെ കൈയ്യിൽ സീൽ പതിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീരീക്ഷണത്തിലുള്ളവരുടെ ഇടതു കൈകളിൽ സീൽ പതിപ്പിക്കാനാണ് തീരുമാനം.

ഇന്നുവരെയുള്ള കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ 37 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധിത പ്രദേശത്ത് നിന്ന് എത്തുന്നവരോട്
വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. മാത്രമല്ല, പൊതു ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ഇ-മെയിൽ മുഖാന്തരം അയക്കാനും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിച്ചു. ഇതിന്മേൽ ഏഴ് ദിവസത്തിനകം പരിഹാരം കാണാമെന്നും സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Story highlight: Covid19, maharashtara government, wants to seal the quarantine patient

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top