കൊവിഡ് 19 : ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കൊവിഡ് 19ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കോഴിക്കോട് പേരാമ്പ്രയിലാണ് ഐസോലേഷന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് നടപടി. സംസ്ഥാനത്ത് ഇതാദ്യമാണ് ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ സംബശിവ റാവുപറഞ്ഞു.
ഈ മാസം അഞ്ചിന് ഖത്തറില്‍ നിന്നും 10ന് സൗദി അറേബ്യയില്‍ നിന്നും എത്തിയവര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തിയവര്‍ക്ക് പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയാനായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. പേരാമ്പ്ര ടൗണ്‍, മാര്‍ക്കറ്റ്, എടിഎം കൗണ്ടര്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ എത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഐപിസി 269, കേരള പോലീസ് ആക്ട് 118 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പേരാമ്പ്രയിലെ മുഹമ്മദ് കട്ടിക്കല്‍, അജീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങളുള്ളവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ഹോം ക്വാറന്റൈനെ ആളുകള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ കഴിഞ്ഞ ശേഷം പലരും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നു. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.
Story Highlights- violating Home Quarantine, covid19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here