കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിൽ പങ്കെടുത്ത വിദേശിക്ക് കൊറോണ; ഇയാളുമായി സമ്പർക്കം പുലർത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാൻ നിർദേശം

തൃശൂർ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിൽ പങ്കെടുത്ത വിദേശ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. പൂരത്തിനിടെ വിദേശ പൗരനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയവർ അടിയന്തരമായി ആരോഗ്യ വിഭാഗത്തെ ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചു.

മാർച്ച് 8നാണ് പൂരം നടന്നത്. കൊറോണ സ്ഥിരീകരിച്ച വിദേശിക്കൊപ്പം സെൽഫി എടുക്കുക, ഡാൻസ് കളിക്കുക, ഹസ്തദാനം ചെയ്യുക തുടങ്ങി ഏതെങ്കിലും തരത്തിൽ സമ്പർക്കം നടത്തിയവരോട് അടിയന്തരമായി ആരോഗ്യ വിഭാഗത്തെയോ ദിശയിലോ ബന്ധപ്പെടാനാണ് അധികൃതർ നോട്ടിസിലൂടെ നിർദേശം നൽകിയത്.

ദിശ നമ്പർ – 1056, 0487-2320466

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top