കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയെ ജനറല്‍ ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ജില്ലാ സര്‍വലെന്‍സ് ടീം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ എവി രാംദാസ് പറഞ്ഞു.

13 ന് രാത്രി ദുബൈയില്‍ നിന്ന് പുറപ്പെട്ട് 14 ന് മംഗലാപുരം വിമാനത്താവളം വഴി വന്ന ഇയാള്‍ കാസര്‍േഗാഡ്് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനയിരുന്നു. തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

 

Kasargod, covid 19, Isolation Ward, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top