നിർഭയ കേസ്; പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കാൻ അനുമതി തേടി പ്രതികൾ

പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കാൻ അനുമതി നൽകണമെന്ന നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹർജി നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, മൂന്ന് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു.
വെള്ളിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികൾ വീണ്ടും ഹർജികളുമായി വിവിധ കോടതികളെ സമീപിക്കുന്നത്. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കാൻ അനുമതി വേണമെന്നായിരുന്നു മുകേഷ് കുമാർ സിംഗിന്റെ ആവശ്യം. എന്നാൽ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി. പ്രതികൾക്ക് മുന്നിൽ നിയമപരിഹാര വഴികൾ അവശേഷിക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവർ തെറ്റിധരിപ്പിച്ച് തിരുത്തൽ ഹർജിയും ദയാഹർജിയും ഫയൽ ചെയ്തുവെന്ന മുകേഷിന്റെ ആരോപണവും തള്ളി.
അതേസമയം, പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻകുമാർ ഗുപ്ത, വിനയ് ശർമ എന്നിവർ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
Story highlighty: Nirbhaya case,file a new correction petition and mercy petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here