ടി-20യിൽ ഇരട്ട സെഞ്ചുറി നേടാൻ രോഹിത് ശർമ്മക്ക് മാത്രമേ സാധിക്കൂ: ബ്രാഡ് ഹോഗ്

ടി-20യിൽ ഇരട്ട സെഞ്ചുറി നേടാൻ രോഹിത് ശർമ്മക്ക് മാത്രമേ സാധിക്കൂ എന്ന് മുൻ ഓസീസ് ഓൾറൗണ്ടർ ബ്രാഡ് ഹോഗ്. ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനു മറുപടി ആയാണ് ബ്രാഡ് ഹോഗ് രോഹിത് ശർമ്മയുടെ പേര് പറഞ്ഞത്.

ആരാവും ടി-20യിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്നായിരുന്നു ചോദ്യം. നിലവിൽ രോഹിത് ശർമ്മ മാത്രമാണ് ടി-20യിൽ ഇരട്ട സെഞ്ചുറി നേടാൻ സാധ്യതയുള്ള താരമെന്ന് ഹോഗ് മറുപടി നൽകി. മികച്ച സ്ട്രൈക്ക് റേറ്റ്, ടൈമിംഗ്, ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ഗ്രൗണ്ടിൽ എവിടെ വേണമെങ്കിലും സിക്സർ അടിക്കാനുള്ള കഴിവും താരത്തിനുണ്ടെന്ന് ഹോഗ് കുറിച്ചു.

ടി-20യിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരമാണ് രോഹിത് ശർമ്മ. നാല് സെഞ്ചുറികളാണ് ഇന്ത്യയുടെ ഉപനായകൻ്റെ പേരിലുള്ളത്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ ഉള്ള താരം ആ പട്ടികയിലും ഒന്നാമതാണ്.

നിലവിൽ ടി-20യിലെ ഏറ്റവും ഉയർന്ന സ്കോർ ഓസീസ് നായകൻ ആരോൺ ഫിഞ്ചിൻ്റെ പേരിലാണ്. സിംബാബ്‌വെക്കെതിരെ 76 പന്തുകളിൽ 172 റൺസ് നേടിയാണ് ഫിഞ്ച് പട്ടികയിൽ ഒന്നാമത് എത്തിയത്.

Story Highlights: Rohit Sharma only player capable of scoring 200 in T20s: Brad Hogg

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top