Advertisement

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്റർ

March 17, 2020
Google News 0 minutes Read

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി കൊറോണ കെയർ സെന്റർ ആരംഭിച്ചു. വിമാനത്താവളങ്ങളോട് ചേർന്നാണ് കെയർ സെന്റർ പ്രവർത്തിക്കുക. കൊറോണ ഏറ്റവും കൂടുതൽ വ്യാപിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കെയർ സെന്ററിലേക്ക് കൊണ്ടുപോയി പരിശോധന നടത്തും.

വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായിട്ടാണ് കൊറോണ കെയർ സെന്ററുകൾ തുടങ്ങിയിരിക്കുന്നത്. കൊവിഡ് 19 ഏറ്റവും കൂടുതൽ വ്യാപിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ നിന്ന് നേരെ കെയർ സെന്ററുകളിലേക്ക് കൊണ്ടുപോകും. ചൈന, കൊറിയ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനം ഇറങ്ങിയാലുടൻ കെയർ സെന്ററുകളിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ നടത്തുന്ന വിശദമായ പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തുന്നവരെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ റൂമിലേക്ക് മാറ്റും. മറ്റുള്ളവരെ വീട്ടിൽ കർശന നിരീക്ഷണത്തിലാക്കും.

പൊതുഗതാഗത സൗകര്യം ഉപേക്ഷിച്ച് പൊലീസ് ഏർപ്പാടാക്കുന്ന വാഹനങ്ങളിലായിരിക്കും ഇവരെ വീട്ടിലെത്തിക്കുക. ആരോഗ്യപ്രവർത്തകരടങ്ങുന്ന സംഘം ഇവരെ ദിവസവും വീട്ടിലെത്തി നിരീക്ഷിക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here