രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ടത്തിൽ; പുതിയതായി 49 ലാബുകൾ തുറക്കും

ഇന്ത്യയിൽ കൊവിഡ് രണ്ടാം ഘട്ടത്തിലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ. രോഗനിർണയത്തിനായി 72 ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയതായി 49 ലാബുകൾ കൂടി തുടങ്ങും. സ്വകാര്യ ലാബുകളുടെ സേവനം കൂടി ലഭ്യമാക്കുമെന്നും ഡയറക്ടർ ജനറൽ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ഐസിഎംആർ, ഡബ്ലുഎച്ച്ഒ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഐസിഎംആർ ഡയറക്ടർ ജനറൽ മാധ്യമങ്ങളെ കണ്ടത്. അതീവ ജാഗ്രതയോടെയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് ബൽറാം ഭാർഗവ പറഞ്ഞു. വരുന്ന രണ്ടാഴ്ച അതീവ നിർണായകമായിരിക്കും. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനാ ഫലം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയതെന്നും ബൽറാം ഭാർഗവ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top