കൊവിഡ് 19: മരണസംഖ്യ 7415 ആയി

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7415 ആയി. ചൈനയില്‍ 3,226 പേരും ഇറ്റലിയില്‍ 2,158 പേരും മരിച്ചു. ലോകത്താകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കടന്നു. കൊവിഡ് 19 മൂലം ഇറാനില്‍ മരിച്ചവരുടെ എണ്ണം 988 ആയപ്പോള്‍ സ്പെയിനില്‍ മരണസംഖ്യ 342 ആയി.

അമേരിക്കയില്‍ 71 ഉം ഫ്രാന്‍സില്‍ 148 ഉം ദക്ഷിണ കൊറിയയില്‍ 81 ഉം പേര്‍ മരിച്ചു. ബ്രിട്ടനില്‍ 55 ഉം നെതര്‍ലന്റ്സിലും ജപ്പാനിലും 24 വീതവും പേര്‍ മരിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്റിലെയും ജര്‍മനിയിലെയും മരണസംഖ്യ 14 വീതമാണ്. ഫിലിപ്പൈന്‍സിലെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. സ്വന്തം രാജ്യങ്ങളിലേയ്ക്ക് പോകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാമെന്ന് ഫിലിപ്പൈന്‍സ് അറിയിച്ചു.

സ്ഥിതി വഷളായ ഇറ്റലി ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലേയും ലാറ്റിനമേരിക്കയിലേയും കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രോഗവ്യാപനം തടയാന്‍ സ്വിറ്റ്‌സര്‍ലണ്ടിലും ഫിന്‍ലന്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം സംശയിക്കുന്ന എല്ലാവരേയും പരിശോധനയക്ക് വിധേയമാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

രാജ്യത്ത് പത്തിലേറെ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് അമേരിക്ക നിര്‍ദേശം നല്‍കി. കൊറോണ സാമ്പത്തിക മേഖലയെ രൂക്ഷമായി ബാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ പകുതിയിലേറെ ജോലി ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പൂര്‍വസ്ഥിതിയിലാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Story Highlights: coronavius, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top