കൊവിഡ് 19 : കൂടുതൽ ആരോഗ്യ വിദഗ്ധരെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ വിദഗ്ധരെ കണ്ടെത്താൻ ഉത്തരവ്. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം എറണാകുളം ജില്ല കളക്ടർ സുഹാസ് ആണ് ഉത്തരവിറക്കിയത്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരെ കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ജില്ലയിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് കളക്ടർ അറിയിച്ചു. കമ്മീഷണർക്കും, റൂറൽ എസ്പിക്കും, അസി. കളക്ടർമാർക്കും ഉത്തരവ് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ പരിശോധനകൾ നടത്താനും രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും കൂടുതൽ ജീവനക്കാരെ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വിദര്ധരെ കണ്ടെത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also : കൊവിഡ് 19 : അംഗീകാരമുള്ള സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അംഗീകാരം

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആശുപത്രി സേവനത്തിന് സന്നധത അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ലോകമൊട്ടാകെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ഈ സമയത്ത് സഹജീവികളെ സേവിക്കാൻ തയാറായി മുന്നോട്ടുവന്ന ഇവരെ നിറഞ്ഞ കയ്യടിയോടെയാണ് ജനം ഏറ്റെടുത്തത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top