കൊവിഡ് 19 : താജ്മഹൽ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങൾ ഇന്ന് മുതൽ അടച്ചിടും

കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. താജ്മഹൽ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങൾ ഇന്നു മുതൽ അടച്ചിടും.

പ്രതിദിനം 70,000 ലേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹൽ. ദേശീയ ചരിത്ര സ്മാരകങ്ങൾ മാർച്ച് 31 വരെയാകും അടച്ചിടുകയെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. ഇതിന് പുറമെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, തുർക്കി എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യ പൗരന്മാർക്കും യാത്ര വിലക്ക് ബാധകമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 120 കടന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 39 ആയി. രണ്ടു കേസുകൾ കൂടി കർണ്ണാടകയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top