Advertisement

മാസ്‌ക്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണം; ഹൈക്കോടതി

March 17, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷക സംഘടന നൽകിയ ഹർജിയിന്മേലാണ് നടപടി.

സംസ്ഥാനത്ത് മാസ്‌ക്കുകളുടെയും സാനിട്ടൈസറുകളുടെയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും നിർദേശിച്ചു. മാസ്‌ക്കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെ ഒക്കെ ലഭ്യമാകുമെന്ന് സർക്കാർ പൊതുജനങ്ങളെ അറിയിക്കണം. മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നത് തടയാൻ പരിശോധന കർശനമാക്കണം. കൊവിഡ് പടരാതിരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read Also: കൊവിഡ് 19: പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച അക്വേറിയത്തിൽ പെൻഗ്വിനുകൾ മറ്റ് ജീവികളെ സന്ദർശിക്കുന്നു; വീഡിയോ

നിലവിൽ ആളുകൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം എന്ന് ഉത്തരവ് ഇടാൻ ആകില്ല. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ കണക്കിലെടുത്തു സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊള്ളണം. നാളെ ഉച്ചയ്ക്ക് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നൽകിയ ഹർജിയിൽ ആണ് നടപടി.

 

State Government shall ensure the availability of masks and sanitizers, High Court, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here