Advertisement

കൊവിഡ് 19 : തൃശൂരിൽ നിരീക്ഷണത്തിൽ കഴിയുന്നത് 2,681 പേർ

March 18, 2020
1 minute Read

തൃശൂർ ജില്ലയിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നത് 2,681 പേർ. 2643 പേർ വീടുകളിലും 38 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 14 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്ത കൊവിഡ് 19 സ്ഥിരീകരിച്ച വിദേശിയുമായി ഇടപഴകിയ 150 ആളുകളെ തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ 60 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

12 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുളളത്. ഇതുവരെ ആകെ 306 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്ന് അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലം വന്നത് എല്ലാം നെഗറ്റീവാണ്. ഇതുവരെ 276 സാമ്പിളുകളുടെ ഫലം ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ വിസമ്മതിക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്.

Read Alsoമലപ്പുറത്ത് കൊവിഡ് 19 രോഗിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു; നാല് ഡോക്ടർമാർ നിരീക്ഷണത്തിൽ

കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിരീക്ഷണത്തിലിരിക്കെ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ പരിശോധന ഫലം നെഗറ്റീവായാണ്. കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് തൃശൂർ ജില്ലയിൽ 13 കേസുകളിലായി ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights- Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top