ബോളിവുഡ് നടൻ ഇംതിയാസ് ഖാൻ അന്തരിച്ചു

ബോളിവുഡ് നടൻ ഇംതിയാസ് ഖാൻ അന്തരിച്ചു. നടൻ അംജത് ഖാന്റെ സഹോദരനാണ് ഇംതിയാസ് ഖാൻ. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു.

1973 ൽ പുറത്തിറങ്ങിയ യാദോം കി ഭാരത് എന്ന ചിത്രത്തിലെ പ്രകടനമാണ് ഇംതിയാസിനെ ശ്രദ്ധേയനാക്കിയത്. ഇരുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ഇംതിയാസ് ഖാൻ. ധർമാത്മ, ദക് ബംഗ്ലാ, ദയവാൻ, മഹാ ബദ്മാഷ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

ജാവേദ് ജഫ്രി, അഞ്ജു മഹേന്ദ്രൂ എന്നിവരടക്കമുള്ള ചലച്ചിത്ര താരങ്ങൾ ഇംതിയാസ് ഖാനെ ഓർമിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയിട്ടുണ്ട്.

നടി കൃതിക ദേശായിയാണ് ഭാര്യ. മകൾ അയ്ഷ ഖാൻ.

Story Highlights- Imtiaz Khanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More