കൊവിഡ് 19: കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തില്‍ ചെന്നു ചേരുന്നത് ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് പട്ടാളപ്പള്ളി വെള്ളിയാഴ്ചത്തെ ജുമ്അ നമസ്‌കാരം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടത്തോടെയുള്ള പ്രാര്‍ത്ഥനയും അവര്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും അനുകരിക്കാവുന്ന നിലപാടാണിത്. പത്തനംതിട്ടയില്‍ മാതൃകാപരമായ ഇടപെടലുകളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പത്തിലധികം പേര്‍ പങ്കെടുക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു. ഈ തീരുമാനം എല്ലാവര്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top