Advertisement

കൊവിഡ് 19 തടയാൻ ഗോമൂത്രം കുടിച്ചു; പൊലീസുകാരൻ ആശുപത്രിയിൽ; കുടിക്കാൻ പ്രേരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

March 18, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധ തടയാൻ ഗോമൂത്രം കുടിച്ച പൊലീസുകാരൻ ആശുപത്രിയിൽ. മൂത്രം കുടിക്കാൻ പ്രേരിപ്പിച്ച ബിജെപി ലോക്കൽ നേതാവിനെ പൊലീസുകാരൻ്റെ പരാതിയെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് ഗോമൂത്രം കുടിച്ച് പിൻ്റു പ്രമാണിക് എന്ന പൊലീസുകാരൻ ആശുപത്രിയിലായത്. മൂത്രം കുടിച്ചതിനു ശേഷം തലകറക്കം അനുഭവപ്പെട്ട പൊലീസുകാരൻ ഛർദ്ദിച്ച് അവശനിലയിലായി. തുടർന്ന് ഇയാളെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് തന്നെ ഗോമൂത്രം കുടിക്കാൻ പ്രേരിപ്പിച്ചത് നാരായൺ ചാറ്റർജി എന്ന ബിജെപി ലോക്കൽ നേതാവ് ആണെന്ന് പൊലീസിനു മൊഴി നൽകി. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാരായൺ ചാറ്റർജി തിങ്കളാഴ്ച ഒരു ഗോമാത പൂജ നടത്തിയിരുന്നു. അവിടെ കൂടിയ എല്ലാവരെയും ഇയാൾ ഗോമൂത്രം കുടിപ്പിച്ചു. കൊവിഡ് 19 വൈറസ് ബാധയെ തടയാൻ ഗോമൂത്രത്തിനു കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അവർക്ക് മൂത്രം നൽകിയത്. ഗോമൂത്രം പരിശുദ്ധ പാനീയമാണെന്നും അതിനു മാത്രമേ കൊവിഡ് 19 നെ തടയാൻ സാധിക്കൂ എന്നും ഇയാൾ അവകശപ്പെട്ടു. അത് വിശ്വസിച്ച ഒട്ടേറെ ആളുകൾ മൂത്രം കുടിച്ചു. ഇതിൽ ഒരാൾ പിൻ്റു ആയിരുന്നു. മൂത്രം കുടിച്ച് അല്പ സമയത്തിനകം പിൻ്റു അസുഖ ബാധിതനാവുകയായിരുന്നു.

അതേ സമയം, രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ലക്‌നൗവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും വൈറസ് ബാധ കണ്ടെത്തി. കരസേനയിൽ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന്മാര നിരീക്ഷണത്തിലേയ്ക്ക് മാറ്റി.

Story Highlights: Gaumutra’ lands cop in hospital; local BJP organiser behind bars covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here