ഇനിയുള്ള ദിവസങ്ങൾ നിർണായകം; മദ്യശാലകൾ ഉടൻ പൂട്ടണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ മദ്യശാലകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം പടരുന്നത് തടയാൻ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കുന്നത് എന്ന വാർത്തകൾ പുറത്ത് വന്നു കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ച് ചുരിങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വി എം സുധീരൻ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം മുന്നോട്ടുവച്ചു. എന്നാൽ മദ്യശാലകൾ പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടെ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top