കെപിസിസിയുടെ സെക്രട്ടറി, നിർവാഹക സമിതി അംഗങ്ങളെ ഉടൻ നിയമിക്കും

അനിശ്ചിതത്വത്തിനൊടുവിൽ കെപിസിസിയുടെ സെക്രട്ടറി, നിർവാഹക സമിതി അംഗങ്ങളെ ഉടൻ നിയമിക്കും. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വം കൈമാറിയ 70 പേരടങ്ങിയ പട്ടിക തിരുത്തിയാകും ഹൈക്കമാൻഡ് ഈ മാസം ഭാരവാഹികളെ പ്രഖ്യാപിക്കുക.

വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും പ്രഖ്യാപിച്ച് ഒന്നര മാസത്തിന് ശേഷമാണ് സെക്രട്ടറിമാരെ നിയമിക്കുന്നത്. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് പുറമെ പുതിയതായി വർക്കിംഗ് പ്രസിഡന്റുമാരുണ്ടാകില്ലെന്നാണ് സൂചന.

Story Highlights : KPCC, Secretary, Executive Committee members, appointed soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top