കൊവിഡ് 19 : 24 മണിക്കൂറില്‍ ഇറ്റലിയില്‍ മരിച്ചത് 475 പേര്‍

കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറില്‍ ഇറ്റിലിയില്‍ മരിച്ചത് 475 പേര്‍. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇറ്റലിയില്‍ ആകെ മരണം 2978 ആയി. നിലവില്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്.

അതേസമയം, കൊവിഡ് പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ വലിയ ആഘാതമാണ് തൊഴില്‍മേഖലയില്‍ കൊവിഡ് സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു.

covid 19, coronavirus, 475 killed in Italy in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top