കൊവിഡ് 19; മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍. ബാറുകള്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവേശന കവാടത്തിനു മുന്നില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവനക്കാര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സ്വീകരിക്കണമെന്നും ഇതിന്റെ ഉത്തരവാദിത്തം അതാത് മദ്യശാലകള്‍ക്കാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top