സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം: നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂലി വിതരണം ആരംഭിച്ചു

സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികള്‍ക്കുള്ള കൂലി വിതരണം ആരംഭിച്ചു. മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സ്‌കൂള്‍ യൂണിഫോം നെയ്ത കൂലിയായി 30 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഇതോടെ സ്‌കൂള്‍ യൂണിഫോം നെയ്തവര്‍ക്കുള്ള കൂലിയായി ഇതുവരെ 154 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ബാങ്കുകള്‍ വഴിയും ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയുമാണ് പണം വിതരണം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കൂലി. 14.3 കോടി രൂപ. കണ്ണൂര്‍ ജില്ലയില്‍ 5.33 കോടിയും കോഴിക്കോട് ജില്ലയില്‍ 2.25 കോടിയും ഹാന്‍വീവിന് 4.4 കോടി രൂപയും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്പിന്നിങ്ങ് മില്ലുകളില്‍ നിന്ന് വാങ്ങിയ നൂലിന്റെ വിലയും ഡൈയിംഗ് ചാര്‍ജും ഇതിനോടൊപ്പം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top