ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിൽ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് ഫിലീപ്പീൻസിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ കുടുങ്ങി. 95 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. നാട്ടിലേയ്ക്കുള്ള ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞ രണ്ട് ദിവസമായി മനില വിമാനത്താവളത്തിനുള്ളിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞത്. ഇവരെ പുറത്താക്കുന്ന അവസ്ഥയുമുണ്ടായി. പിന്നീട് വിദ്യാർത്ഥികളെ തിരിച്ച് വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിച്ചു. തങ്ങളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഫിലിപ്പീൻസ് അധികൃതർ പറയുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണുള്ളതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top