Advertisement

കൊവിഡ് 19: അതിഥി തൊഴിലാളികളുടെ കാര്യങ്ങളില്‍ കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി

March 19, 2020
Google News 1 minute Read

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രദേശത്തെ അതിഥി തൊഴിലാളികളുടെ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍

ജനപ്രതിനിധികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അതിഥി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോള്‍ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അവര്‍ കവലകളില്‍ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളില്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവതകരിക്കാനും നാടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി
അഭ്യര്‍ത്ഥിച്ചു.

covid 19: covid 19, coronavirus, Chief Minister wants care for guest workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here