Advertisement

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാടിന്റെ വിലക്ക്

March 20, 2020
Google News 1 minute Read

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തി. വാളയാർ, നാടുകാണി അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകൾ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാർ-പാലക്കാട് അതിർത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം. കർശനമായ പരിശോധന മാർച്ച് 31 വരെ തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here