ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ മകനെ ഒളിപ്പിച്ചു; മകന് കൊറോണ പോസിറ്റീവ് ആയതോടെ റെയിൽവേ ഉദ്യോഗസ്ഥയായ അമ്മയെ സസ്‌പെൻഡ് ചെയ്തു

ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ മകനെ ആരോഗ്യ വിഭാഗത്തിൽ നിന്ന് ‘ഒളിപ്പിച്ച്’ റെയിൽവേ ഉദ്യോഗസ്ഥയായ അമ്മ. യുവാവിന് കൊറോണ പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ അമ്മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം.

അസിസ്റ്റന്റ് പേഴ്‌സണൽ ഓഫിസർ തസ്തികയിൽ ജോലി നോക്കുകയായിരുന്ന സ്ത്രീയെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മകൻ ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ വിവരം അധികൃതരെ അറിയിച്ചില്ലെന്ന് മാത്രമല്ല, ബംഗലൂരു റെയിൽവേ സ്റ്റേഷന് സമീപമുള്ള റെസ്റ്റ് ഹൗസിൽ മകനെ താമസിപ്പിക്കുക വഴി സഹജീവികളുടെ ജീവൻ കൂടി അപകടത്തിലാക്കിയെന്ന് റെയിൽവേ വക്താവ് ഇ വിജയ പിടിഐയോട് പറഞ്ഞു.

Read Also : കൊറോണ വൈറസുകളെ കാഞ്ഞിര മരക്കഷ്ണത്തില്‍ ആവാഹിച്ചു; അവകാശ വാദവുമായി സ്വാമി

ജർമനിയിൽ നിന്ന് സ്‌പെയിൻ വഴിയാണ് 25 കാരനായ യുവാവ് ബംഗളൂരുവിൽ എത്തിയത്. കെംപഗൗഡ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവിനോട് 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു. ഇതിന് ശേഷമാണ് യുവാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Story Highlights- Rail official in Bengaluru who hid her COVID-19 positive son, Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top