കൊറോണ വൈറസുകളെ കാഞ്ഞിര മരക്കഷ്ണത്തില്‍ ആവാഹിച്ചു; അവകാശ വാദവുമായി സ്വാമി

കൊറോണ വൈറസുകളെ കാഞ്ഞിര മരക്കഷ്ണത്തില്‍ആവാഹിച്ചു എന്ന അവകാശ വാദവുമായി സ്വാമി രംഗത്ത്. പാലക്കാട് ചിറ്റൂര്‍ വ്യാസപരമാത്മാമഠത്തിലാണ് കോറോണ വൈറസിനെ നേരിടാന്‍ മഹാമൃത്യഞ്ജയ ഹോമം നടത്തിയത്. 41 ദിവസം കൊണ്ട് കോറോണ വൈറസ് മൂലം ഉള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് സ്വാമി പറയുന്നത്.

കൊവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോഴാണ് വൈറസിനെ ആവാഹിക്കാനായി ഹോമം നടത്തിയതെന്നാണ് സ്വാമി പറയുന്നത്. 108 കാഞ്ഞിര കുറ്റികളില്‍ ദുഷ്ട കൊറോണ വൈറസിനെ ആവാഹിച്ചുവെന്നാണ് അവകാശവാദം.

കാഞ്ഞിര കുറ്റിയില്‍ കയറിയ വൈറസിനെ കത്തിച്ചു. തുടര്‍ന്ന് ചിതാ ഭസ്മം തിരുവില്ലാമല ഐവര്‍മഠത്തില്‍ കൊണ്ടു പോയി നിമഞ്ജനം ചെയ്തുവെന്നും ശിവ സ്വാമി പറഞ്ഞു. 41 ദിവസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് അവകാശവാദം. കുലാചാര സംരക്ഷണ സമിതിയാണ് വൈറസിനെ ആവാഹിക്കനായി ഹോമം നടത്തിയത്.

കുലചാര സംരക്ഷണ സമിതി ദേശീയ നിര്‍വഹക സമിതി അംഗവും, ചിറ്റൂര്‍ വ്യാസപരമാത്മ മഠാധിപതിയുമായ ഡോക്ടര്‍ ശിവ സ്വാമിയാണ് ഹോമത്തിന് നേതൃത്വം നല്‍കിയത്. പക്ഷെ കോ വിഡ് മരണത്തെ തടയാന്‍ കാര്യമായ പ്രതിവിധിയൊന്നും സ്വാമിയുടെ പക്കലില്ല.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top