കൊവിഡ് 19: ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും

കൊവിഡ് 19 പശ്ചാത്തലത്തില്‍ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ഷോറൂം അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ശീമാട്ടി സിഇഒ ശ്രീമതി ബീനാ കണ്ണന്‍ അറിയിച്ചു.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊവിഡ് 19 പടരുന്ന സഹചര്യത്തില്‍ ഞായറാഴ്ച ജനതാ കര്‍ഫ്യൂ പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചിരുന്നു.

Story Highlights: seematti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top