ആലപ്പുഴ പുളിങ്കുന്ന് പടക്ക നിർമാണശാല അപകടത്തിൽ മരണം മൂന്നായി

ആലപ്പുഴ പുളിങ്കുന്ന് പടക്ക നിർമാണശാല അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന റെജി, ബിനു എന്നിവരാണ് ഇന്ന് മരിച്ചത്. നിലവിൽ ഏഴുപേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.  പടക്ക നിർമാണശാലയുടെ ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇന്നലെയാണ് പുളിങ്കുന്ന് പടക്കശാലയിൽ തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടർന്ന 10 പേർക്ക് പരിക്കേറ്റിരുന്നു. പരുക്കേറ്റവരിൽ ഒരാൾ ഇന്നലെയും രണ്ടു പേർ ഇന്നും മരണമടഞ്ഞു. പടക്ക നിർമാണശാല തൊഴിലാളികളായ കുഞ്ഞുമോൾ, റെജി, ബിനു എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ഉളവരുടെ നില ഗുരുതരമായി തുടരുകയാണ്.

ജനസാന്ദ്രത കൂടുതൽ ഉള്ളയിടത്താണ് പടക്ക നിർമാണ ശാല പ്രവർത്തിച്ചിരുന്നത്. ചുറ്റും വീടുകളും, സ്‌കൂളും ഉണ്ടായിരുന്നു.  എന്നാൽ, ഇവരാരും തന്നെ ഇവർക്കെതിരെ പരാതി നൽകാൻ തെയ്യാറായിരുന്നില്ല. തങ്കച്ചൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇയാളുടെ മകൻ കൊച്ചുമോനും, ബന്ധുവും രണ്ടു മുറികളിലായി പടക്കങ്ങൾ സൂക്ഷിക്കുകയും, നിർമിക്കുകയും ചെയ്തിരുന്നത്. ഇവർക്ക് പടക്കം നിർമ്മിക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് ഇന്നലെ സ്ഥലം സന്ദർശിച്ച ആർഡിഒ പറഞ്ഞത്. അതുകൊണ്ട് തന്നെ പടക്ക ഉടമകൾക്കെതിരെ പൊലീസ് കേസ് എടുത്തു.

Story highlight: cracker shop accident, alappuzha,pulinkunnu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top