Advertisement

കൊവിഡ് 19: തൃശൂരിൽ 6815 പേർ നിരീക്ഷണത്തിൽ

March 21, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. നാല് പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന്

ഒൻപത് പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് വിടുതൽ ചെയ്തു.പത്ത് സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ച്ത്. ലഭിച്ച അഞ്ച് സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 387 സാമ്പിളുകളിൽ 354 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 33 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.

അതേസമയം, രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ഗ്രാമതലത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നത്. നിരീക്ഷണത്തിലുളളവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്ന പദ്ധതി തുടരും. റെയിൽവേ സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡെസ്‌ക്കുകൾ യാത്രക്കാരെ പരിശോധിച്ച് തുടർനിർദേശങ്ങൾ നൽകിവരുകയാണ്. കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം നേരിടുന്നതിന് താമസസൗകര്യമുൾപ്പെടെയുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights : covid 19, coronavirus, 6815 people observed in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here