കൊവിഡ് 19- ദുബായിൽ പ്രതിരോധ നടപടികൾ ഊർജിതം; 95 റോഡുകൾ 11 ദിവസത്തിനകം ശുചീകരിക്കും

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ദുബായിൽ ഊർജിതമാക്കി. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റോഡുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ മാർച്ച് 20ന് അർധരാത്രിയോടെ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരിയും ഉണ്ടായിരുന്നു.

റോഡുകൾ, ഫുട്പാത്തുകൾ, ഡിവൈഡറുകളിലെ പുൽത്തകിടികൾ എല്ലാം ശുചീകരിക്കുന്ന പ്രവർത്തനത്തിനാണ് ദുബായ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. 11 ദിവസങ്ങൾ കൊണ്ട് 95 റോഡുകൾ ശുചീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. മികച്ച രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റഫീ ട്വന്റിഫോറിനോട് പറഞ്ഞു. 11 ദിവസം നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ ദുബായിലെ പ്രധാന റോഡുകൾ കൂടാതെ ജനങ്ങൾ കൂടുതൽ തിങ്ങിപാർക്കുന്ന സ്ട്രീറ്റുകളും വൃത്തിയാക്കും.

Story highlight: Covid 19 preventive measures, Dubai, 95 roads will be cleaned within 11 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top