ആടിയുലഞ്ഞ് സ്വർണ വിപണി; പവന് 200 രൂപകൂടി 30,400 രൂപയിലെത്തി

ആടിയുലഞ്ഞ് സ്വർണ വിപണി. പവന് 200 രൂപകൂടി 30,400 രൂപയിലെത്തി. ഗ്രാമിന് 3,800 രൂപയാണ് ഇന്നത്തെ വില. മാർച്ച് 19ന് 29,600 നിലവാരത്തിലേക്ക് താഴ്ന്ന സ്വർണ വില, നാലു ദിവസത്തിനകം 800 രൂപയാണ് വർധിച്ചത്.

വാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുന്നതിന് കാരണം. ആഗോള തലത്തിൽ കൊവിഡ് 19 പടർന്നു പിടിക്കുന്നത് സ്വർണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്. മാർച്ച് ആറിനാണ് എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽ സ്വർണവിലയെത്തിയത്.

Story highlight: Gold rate,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top