കൊവിഡ് 19 : വയനാട്ടിലേക്ക് പ്രവേശനത്തിന് നിയന്ത്രണം

വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം. സമീപ ജില്ലകളില്‍ നിന്ന് വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ.
മറ്റ് വാഹനങ്ങള്‍ തിരിച്ചയയ്ക്കും. ഇതിനായി ജില്ലയുടെ പ്രവേശന കവാടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഉത്തരവിട്ടത്.

Story Highlights : covid 19, coronavirus, Restrictions on vehicles coming from nearby districts to Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top