കൊവിഡ് 19: മകനെ കാണുന്നത് ഗ്ലാസിനപ്പുറം, മാതൃകയായി സുഹാസിനി

മകന്റെ സെല്‍ഫ് ക്വാറന്റയിന്‍ വിഡിയോ പങ്കുവച്ച നടി സുഹാസിനിക്ക് അഭിനന്ദന പ്രവാഹം. ഗ്ലാസിലൂടെ മകനെ കാണുന്ന ദൃശ്യമാണ് സുഹാസിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുക്കുന്ന സുഹാസിനിയെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ കാണാം. ഈ മാസം 18നാണ് സുഹാസിനിയുടെയും സംവിധായകന്‍ മണി രത്‌നത്തിന്റെയും മകനായ നന്ദന്‍ ലണ്ടനില്‍ നിന്ന് എത്തിയത്. എന്നാല്‍ മകന് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റയിനില്‍ ഇരുത്തിയിരിക്കുകയാണ് അമ്മ.

അവനെ ഗ്ലാസ് ജനാലയിലൂടെയാണ് കാണുന്നത്. ഭക്ഷണവും വസ്ത്രവുമെല്ലാം അകലെ നിന്ന് നല്‍കുകയാണ്. നന്ദന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വെള്ളവും അണുനാശിനിയും ഉപയോഗിച്ചാണ് അലക്കുന്നത്. അസുഖമില്ലെങ്കിലും യൂറോപ്പിലൂടെ യാത്ര ചെയ്താണ് അവന്‍ വന്നിരിക്കുന്നത്. അതിനാല്‍ വൈറസ് ബാധ ഉള്ളത് പോലെ തന്നെ കൈകാര്യം ചെയ്യണമെന്ന് സുഹാസിനി പറഞ്ഞു. ഇത്രയും ശ്രദ്ധയോടെ പുറംരാജ്യത്ത് നിന്ന് വന്ന മകനെ പരിപാലിക്കുന്ന സുഹാസിനിയെ സമൂഹ മാധ്യമങ്ങളില്‍ എല്ലാവരും അഭിനന്ദിക്കുകയാണ്. നിരവധി ആളുകള്‍ വിഡിയോ ഷെയര്‍ ചെയ്തു. ഖുശ്ബു അടക്കമുള്ളവര്‍ അമ്മയെയും മകനെയും അഭിനന്ദിച്ചു.

 

View this post on Instagram

 

Day 5 after his return from london

A post shared by Suhasini Hasan (@suhasinihasan) on

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top